അബ്ദുള്ള കുട്ടി
അങ്ങനെ അബ്ദുള്ള കുട്ടിയും കോണ്‍ഗ്രസ് ആയി. ഇത് പണ്ടേ ആയിരുന്നെങ്കില്‍ ഇപ്പോഴും എം. പി. ആയിട്ടിരിക്കാമായിരുന്നു.
ഗണേഷ് കുമാര്‍
തെരഞ്ഞെടുക്കപ്പെട്ട ഒരു ജന പ്രതിനിധി എന്ന നിലയില്‍ മാത്രമല്ല അറിയപ്പെടുന്ന ഒരു സിനിമാ താരം എന്ന നിലയിലും താങ്കള്‍ക്ക് ആരാധകരുണ്ട്. ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ. നമ്മുടെ നാട്ടിലെ വര്‍ദ്ധിച്ചു വരുന്ന ജാതി മത വര്‍ഗീയ ദ്രുവീകരണത്തിന് താങ്കളെ പോലെ അറിവും വിദ്യാഭ്യസമുള്ളവരും കൂട്ട് നില്‍ക്കുകയാണോ എന്ന് തോന്നി പോകുന്നു. ഒരു പ്രത്യേക (നായര്‍) സമുദായത്തിന്‍റെ വോട്ടു മാത്രം കിട്ടിയല്ല താങ്കള്‍ ജയിച്ച് എം. എല്‍. എ. ആയത് എന്നോര്‍ക്കണം. ഒരു സമുദായംഗം എന്നതിനപ്പുറം 'മലയാളി' എന്ന ഒരു വിശാല കാഴ്ചപ്പാട് താങ്കളെ പോലെ സമൂഹത്തിനു മാതൃകയാവേണ്ടവരില്‍ നിന്നും ഞങ്ങള്‍ മലയാളികള്‍ പ്രതീക്ഷിക്കുന്നു. ഒരു സാമുദായിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രം താങ്കള്‍ ചുരുങ്ങി പോകരുത് എന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് ഇത്രയും എഴുതുന്നത്.
ഇനിയും കുറെ ആളുകളെ കുറിച്ച് പറയാനുണ്ട്.
No comments:
Post a Comment