രാവിലെ കോളേജിലേക്ക് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫോണിലേക്ക് ഒരു മെസേജ് വരും.
'17 minutes to get your job place. Take Sasthamangalam road, traffic is light.'
വൈകിട്ട്കോളേജില്‍ നിന്ന് വീട്ടിലേക്ക് പുറപ്പെടാന്‍ നേരവും ഒരു മെസേജ് വരും.
'21 minutes to get your home. Take Vellayambalam road, Traffic is Heavy.'
അതായത് മുകളില്‍ ഇരിക്കുന്ന ആരുടേയോ ക്യാമറ നിരീക്ഷണത്തിലാണ് ഞാനും നിങ്ങളും. എവിടെ പോകുന്നു, ഏത് വഴി പോകുന്നു എന്നെല്ലാം നോക്കിയിരിക്കുന്ന ഒരാള്‍ നമ്മുടെ കൂടെയുണ്ട്. സ്വന്തം അളിയനെ പോലെ നമ്മളോട് കരുതലുള്ള ഒരാള്‍! അത് കാരണം പേടിച്ച് വീട്ടില്‍ നിന്നിറങ്ങിയാല്‍ നേരേ ഓഫിസ്, ഓഫീസില്‍ നിന്നിറങ്ങിയാല്‍ വീട്. അല്ലാതെ മറ്റൊരിടത്തേക്ക് തിരിയാന്‍ പറ്റുന്നില്ല. വൈകിട്ട് വീട്ടിലേക്ക് പോകുന്ന വഴി വിട്ട് മറ്റൊരിടത്തേക്ക് തിരിഞ്ഞാല്‍ 'യുവര്‍ ഭര്‍ത്താവ് ഈസ് ഗോയിംഗ് ഇന്‍ എ റോംഗ് വേ' എന്നൊരു മെസേജ് അനീസയുടെ ഫോണിലേക്ക് ഗൂഗിള്‍ അളിയന്‍ വിട്ടാല്‍ എന്തായിരിക്കും അവസ്ഥ? അത് പോരേ അന്നത്തെ വഴക്കിന്!ഒരു തീരുമാനം കൂടി എടുത്തിട്ടുണ്ട്. ചില സമയത്ത് റോഡില്‍ അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ (അവര്‍ കേള്‍ക്കാതെ) വണ്ടിക്കകത്തിരുന്ന്‍ നമ്മള്‍ തെറി വിളിക്കാറില്ലേ. അതൊക്കെ ഇനി ശ്രദ്ധിക്കണം. ഇതെല്ലാം അളിയന്‍ കേള്‍ക്കുന്നുണ്ട്.
"തിരക്കുള്ള റോഡ് ആണ്. അശ്രദ്ധമായി വണ്ടിയോടിക്കുന്ന തല തെറിച്ച പിള്ളേരും റോഡില്‍ ഇറങ്ങിയിട്ടുണ്ട്, വണ്ടിയില്‍ കുട്ടികളും മറ്റുള്ളവരുമുണ്ട്. ദയവായി സംയമനം പാലിക്കുക". എന്നൊരു മെസേജും അളിയന്‍ വക പ്രതീക്ഷിക്കാം.
എന്തായാലും ഇനി "എനിക്കാരുമില്ലേ..." എന്നൊരു പരാതി ആരും പറയരുത്. നിങ്ങള്‍ക്ക് ആരുമില്ലെങ്കിലും ഗൂഗിള്‍ അളിയനുണ്ട്!
No comments:
Post a Comment