
ഒന്ന്. എന്റെ ഒരു അമ്മാവനാണ്. കക്ഷി ഏതു പാതിരാത്രിയിലും ക്രിക്കെറ്റ് കളി ഉണ്ടെങ്കില്‍ ഉറക്കമൊഴിച്ചിരുന്നു കാണും. കഴിഞ്ഞ ദിവസം ഇന്ത്യ ഇംഗ്ലണ്ട് കളി മഴ കൊണ്ട് പോയ ദിവസം. ഓരോ മഴയുടെ ഇടവേളകളും ചാനല്‍ മാറ്റാതെ ആവേശത്തോടെ കളി കണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ കളി 'ടൈ' ആയെന്ന് സ്ക്രോള്‍ ചെയ്തു തുടങ്ങി. ഇംഗ്ലീഷ് വല്യ പിടി ഇല്ലാത്തതു കൊണ്ട് പുള്ളി അത് ശ്രദ്ധിച്ചില്ല. രാത്രി ര...ണ്ടു മണി വരെ അങ്ങനെ ഇരുന്നു. ഇന്ത്യ ജയിക്കുന്നതും കാത്ത്.
രണ്ട്. മധ്യ വയസ്ക്കന്‍ തന്നെ. തന്റെ കുട്ടികളുടെ പക്കല്‍ നിന്നാണ് കളി നിയമങ്ങള്‍ പഠിച്ചത്. അമ്പയര്‍ 'എല്ബിഡബ്ല്യൂ' അംഗീകരിച്ചാലും കക്ഷി വിട്ടു കൊടുക്കില്ല. അമ്പയറെ തെറി വിളിക്കും. കളി ഉള്ള ദിവസം 'റിമോട്ട്' പുള്ളിയുടെ കയ്യില്‍ സുരക്ഷിതം. പക്ഷെ സീരിയല്‍ തുടങ്ങി കഴിഞ്ഞാല്‍ കളി അവിടെ നില്‍ക്കും. പിന്നെ പരസ്യത്തിന്റെ ഇടവേളകളില്‍ മാത്രം ക്രിക്കെറ്റ്.
മൂന്ന്. പ്രായമായ ഒരു മനുഷ്യന്‍. ക്രിക്കെറ്റ് നിയമങ്ങള്‍ ഒന്നും അറിയില്ല. എന്നാലും പന്ത് അടിച്ച് വേലിക്ക് വെളിയില്‍ കളഞ്ഞാല്‍ 4 റണ്‍ കിട്ടുമെന്നറിയാം. എല്ലാ പന്തും ലൈന്‍ കടക്കണം. അതാണ് പുള്ളിയുടെ ക്രിക്കെറ്റ് ലൈന്‍. ബൌളര്‍ ഓടി വരുമ്പോഴേ കക്ഷി വിളി തുടങ്ങും. 'അടിയെടാ. അടിച്ച് പറത്തെടാ'. കഷ്ട കാലത്തിന് ബാറ്റ്സ്മാന്‍ ബാള്‍ തട്ടിയിട്ടാല്‍ അമ്മാവന്റെ തെറി വിളി ഉറപ്പ്. 'ഇവനൊന്നും കളിയ്ക്കാന്‍ അറിയില്ല. അടിച്ച് പറത്തണ്ടേ... ആരാ ഇവനെയൊക്കെ ടീമില്‍ എടുത്തത്....'